നാറാത്ത് ചേരിക്കൽ ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി


നാറാത്ത് :- ചേരിക്കൽ ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവത്തിന് ഇന്നലെ രാവിലെ നടന്ന കാവിൽ കയറൽ ചടങ്ങോടെ തുടക്കമായി. തുടർന്ന് ഗണപതി ഹോമം, അരിയും തിരിയും കയറ്റൽ, ആയുധം കടയൽ, തിരുവായുധം എഴുന്നള്ളത്ത്, ദീപാരാധന, നൃത്തസന്ധ്യ എന്നിവ നടന്നു. 

ഇന്ന് ഫെബ്രുവരി 20 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കഴകപ്പുരയിൽ നിന്നു കലവറനിറയ്ക്കൽ ഘോഷയാത്ര. 6 മണിക്ക് ദീപാരാധന, 7 മണിക്ക് നൃത്തസന്ധ്യ. 
നാളെ ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ തിരുവായുധം എഴുന്നള്ളത്ത്, 6 മണിക്ക്  ദീപാരാധന, ക്ഷേത്ര ചടങ്ങുകൾ.

ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചയ്ക്ക് കുളിച്ചെഴുന്നള്ളത്ത്, വൈകുന്നേരം ധർമദൈവം കോലം പുറപ്പാട്, 8 മണിക്ക് നാറാത്ത് പാണ്ഡ്യൻതടത്തിൽ നിന്നു കാഴ്ചവരവ്, 8.30നു വിഷ്ണു  മൂർത്തിയുടെ വെള്ളാട്ടം, 9.30നു മരുതിയോടൻ തൊണ്ടച്ചൻ, 10.30നു കാഴ്ച്‌ച എതിരേൽപ്, 11.30നു പാതിരാകലശം, തുടർന്ന് ഭഗവതിയുടെ തിരുമുടി എഴുന്നള്ളിക്കൽ, കാൽപെരുമാറ്റ്.

സമാപന ദിവസമായ ഫെബ്രുവരി 23 ഞായറാഴ്ച പുലർച്ചെ 3.30നു തീപ്പൊട്ടൻ ദൈവം പുറപ്പാട്, 4.30നു പൊട്ടൻ ദൈവം അഗ്നി പ്രവേശം, 5.15നു ഗുളികൻ ദൈവം, 6നു കുറത്തിയമ്മ, 6.45നു വിഷ്ണുമൂർത്തി, 7.30 നു ഭഗവതി, 8.15നു പൊല്ലാലൻ ദൈവം തെയ്യക്കോലങ്ങളുടെ പുറപ്പാടും, കൂടിയാട്ടവും, ഉച്ചയ്ക്കു 12 മുതൽ 2 വരെ പ്രസാദസദ്യ എന്നിവ നടക്കും.

Previous Post Next Post