ബംഗളുരു :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ബാംഗ്ലൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. മടിവാള സേവറി ബിസിനസ് ഹോട്ടലിൽ നടന്ന വെൽ വിശേസ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. യോഗത്തിൽ അബ്ദുൽ സമദ് മൗലവി മാണിയൂർ പ്രാർത്ഥന നടത്തി ഹസനാത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുൽ കാദർ ഹാജി ദേവനഹളളി യോഗം ഉദ്ഘാടനം ചെയ്തു.
ഹസ്നവി ഹുജ്ജതുള്ള ഹുദവി ഇലക്ട്രോണിക് സിറ്റി വിഷയാവതരണം നടത്തി. എസ്‌കെഎസ്എസ്എഫ് ബാംഗ്ലൂർ ജില്ലാ സെക്രട്ടറി സലീം മിൻ്റ്, ബിടിഎം ഖത്തീബ് ഇസ്മയിൽ സൈനി, റഫീഖ് ഗ്ലോബൽ, ദാവൂദ് എഫ് എം, റിഷാൽ എച്ച് കൂൾ, അജ്മൽ തൊടുപുഴ തുടങ്ങിയവർ പങ്കെടുത്തു. ഹസ്നവി മുസ്തഫ ഹുദവി ബൊമ്മ നഹളളി സ്വാഗതവും നിസാർ ജനപ്രിയ നന്ദിയും പറഞ്ഞൂ.
ഭാരവാഹികൾ
മുഖ്യ രക്ഷാധികാരികൾ - മുസ്തഫ കെ.എൻ, കാദർ ഹാജി, എം.കെ നൗഷാദ്
പ്രസിഡണ്ട് - നിസാർ ജനപ്രിയ
വർക്കിംഗ് പ്രസിഡന്റ് - ഹസ്‌നവി മുസ്തഫ ഹുദവി ബൊമ്മ നഹളളി
വൈസ് പ്രസിഡൻ്റ് - അബ്ദുൽ സമദ് മൗലവി, ശൗകത്തലി സിറ്റി റൈസ്, റഫീഖ് ഗ്ലോബൽ
ജനറൽ സെക്രട്ടറി - ഹസ്നവി ഹുജ്ജത്തുള്ള ഹുദവി ഇലക്ട്രോണിക് സിറ്റി
ജോയിൻ സെക്രട്ടറി : റിശാൽ എച്ച് കൂൾ, ദാവൂദ് എഫ്.എം, അജ്മൽ തൊടുപുഴ
ട്രഷറർ : ഫസിൻ ഇലക്ട്രോണിക് സിറ്റി