കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ പേൾ ചാമ്പ്യൻസ് ടാലന്റ്സ് പരീക്ഷയിൽ സമ്മാനാർഹരായ കെ.ജി വിദ്യാർഥികൾക്ക് അവാർഡ് ദാന ചടങ്ങും ലൈബ്രറി പുസ്തക വിതരണവും സംഘടിപ്പിച്ചു . വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ വൈസ് പ്രസിഡന്റ് സന്ധ്യ ഒ.പി അധ്യക്ഷത വഹിച്ചു. മാനേജർ കെ.കമാൽ ഹാജി വിജയികളെ അനുമോദിച്ചു.
സീനിയർ അധ്യാപിക പി.എം ഗീതാബായ് കെ.ജി ക്ലാസിലേക്ക് ലൈബ്രറി പുസ്തകങ്ങൾ സമ്മാനിച്ചു. കണ്ണൂർ ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി, അധ്യാപകരായ ഡോ. ലേഖ ഒ.സി , ജുമാന.കെ, പുഷ്പജ കെ.വി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.പി രേണുക സ്വാഗതവും അധ്യാപിക നിമ്മി.കെ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും നടന്നു. മധുര വിതരണവും ഉണ്ടായിരുന്നു.