സംസ്ഥാന സർക്കാരിന്റെ ഭീമമായ നികുതി വർധനവിനെതിരെ നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


നാറാത്ത് :- കേരള സർക്കാർ ബജറ്റിലെ ഭീമമായ നികുതി വർധനവിനെതിരെ നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ്ണ നടത്തി. സി.കെ ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ചന്ദ്ര മോഹനൻ ഒ.പി ഉദ്ഘാടനം ചെയ്തു. 

നികേത് നാറാത്ത്, വിജിഷ, സി.വിനോദ്, പി.ടി  കൃഷ്ണൻ , ഗിരീശൻ.പി, ഭാഗ്യനാഥൻ, സജേഷ് , പ്രശാന്തൻ.എം, കെ.നാണു, എം.വി പവിത്രൻ എന്നിവർ സംസാരിച്ചു. ബേബി രാജേഷ് സ്വാഗതവും  ഖയിറുന്നിസ നന്ദിയും പറഞ്ഞു.

Previous Post Next Post