സംസ്ഥാന സർക്കാരിന്റെ ഭീമമായ നികുതി വർദ്ധനവിനെതിരെ കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- സംസ്ഥാന സർക്കാരിന്റെ ഭീമമായ നികുതി വർദ്ധനവിനെതിരെ കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിന്  മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പിണറായി സർക്കാരിൻ്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ധർണ നടത്തിയത്. DCC സെക്രട്ടറി കെ.സി ഗണേശൻ ധർണ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് അധ്യക്ഷത വഹിച്ചു. കെ.എം ശിവദാസൻ, വി.പത്മനാഭൻ, എ.കെ ശശിധരൻ, യൂസഫ് പാലക്കൽ, കെ.കെ നിഷ , എം.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ധർണയുടെ മുന്നോടിയായി നടന്ന മാർച്ചിന് എൻ.പി ഷാജി, എൻ.വി നാരായണൻ, വി.ബാലൻ, , സി.വി വിനോദ് ,രക്ന രാജ് എന്നിവർ നേതൃത്വം നൽകി. എൻ.കെ മുസ്തഫ സ്വാഗതവും ഷീനാ സുരേഷ് നന്ദിയും പറഞ്ഞു.



Previous Post Next Post