കോട്ടയം :- ലോറി ഓണേഴ്സ‌് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച് രണ്ടാംവാരം മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നു പ്രസിഡന്റ് കെ.കെ ഹംസ, ജനറൽ സെക്രട്ടറി കെ.ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.
ലോറികളുടെ മിനിമം വാടക, കിലോമീറ്റർ വാടക, ഹോൾട്ടിങ് വാടക എന്നിവയിൽ സർക്കാർ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുക, അട്ടിമറിക്കൂലിയുടെ ഉത്തരവാദിത്തം ചരക്കു വാങ്ങുന്നവർ ഏറ്റെടുക്കുക, ഓവർലോഡ്, ഓവർ ഹൈറ്റ് ലോഡ് എന്നിവ ഒഴിവാക്കുക, ടിപ്പർ ലോറികളുടെ സമയ നിയന്ത്രണം എടുത്തു കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരമെന്നു നേതാക്കൾ പറഞ്ഞു