ന്യൂഡൽഹി :- ഡെൻ്റൽ പിജി പഠനത്തിനുള്ള നീറ്റ് എംഡിഎസ് പരീക്ഷ ഏപ്രിൽ 19നു നടക്കും. ഓൺലൈൻ അപേക്ഷാ നടപടികൾ ഇന്നു വൈകിട്ട് മൂന്നിന് ആരംഭിക്കും. മാർച്ച് 31 നുള്ളിൽ ഇൻ്റേൺഷിപ് പൂർത്തിയാക്കുന്നവർക്കാണ് നീറ്റ്-എംഡിഎസിന് അപേക്ഷിക്കാൻ അവസരം. മാർച്ച് 10നു രാത്രി 11.55 വരെ അപേക്ഷിക്കാം. മാർച്ച് 14 മുതൽ 17 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസരമുണ്ട്.
ചിത്രം, ഒപ്പ്, വിരലടയാളം എന്നിവ ആവശ്യമെങ്കിൽ വീണ്ടും അപ്ലോഡ് ചെയ്യാൻ മാർച്ച് 27 മുതൽ 31 വരെ അവസരം നൽകും. ഏപ്രിൽ 15ന് അഡ്മിറ്റ് കാർഡ് ലഭ്യമാക്കും. ഏപ്രിൽ 19ന് ഉച്ചതിരിഞ്ഞു 2 മുതൽ 5 വരെയാണു പരീക്ഷ. മേയ് 19നു ഫലമെത്തും. ജനറൽ, ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്കു 3500 രൂ പയും എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കു 2500 രൂപയുമാണു പരീക്ഷാ ഫീസ്. https://natboard.edu.in/