തിരുവനന്തപുരം :- യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നതു മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസവകുപ്പ് പുനഃക്രമീകരിച്ചു. ഈമാസം 27നു രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്ച്എസ് അറ്റാച്ച്ഡ് യുപി വിഭാഗം പരീക്ഷകൾ 24നു രാവിലെയാക്കി. യുഎസ്എസ് പരീക്ഷ ഈ മാസം 27നാണ്. അന്നുതന്നെ വാർഷിക പരീക്ഷയെഴുതേണ്ട ഏഴാം ക്ലാസ് വിദ്യാർഥികൾക്കു യുഎസ്എസ് പരീക്ഷ നഷ്ടമാകുമെന്ന സ്ഥിതിയാണെന്നു പരാതി ഉയർന്നിരുന്നു.
മറ്റു ക്ലാസുകളിലെ ചില വാർഷിക പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. 27ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് കലാകായിക പ്രവൃത്തിപരിചയ പരീക്ഷ മാർച്ച് 27നു രാവിലെയാക്കി. 27ന് ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 9-ാം ക്ലാസ് സാമൂഹികശാസ്ത്ര പരീക്ഷ മാർച്ച് 18നു രാവിലെ നടത്തും.
25നു നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് ഹിന്ദി, ഒൻപതാം ക്ലാസ് ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷകൾ മാർച്ച് 11നു രാവിലെ നടത്തും. 25ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷ മാർച്ച് 25നു രാവിലെയാക്കി. 25ന് ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 9-ാം ക്ലാസ് ബയോളജി പരീക്ഷ മാർ ച്ച് 15നു രാവിലെ നടത്തും.