കണ്ണൂര്‍ :- കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ് ടീമുകള്‍ക്കുള്ള ജേഴ്‌സി പുറത്തിറക്കി. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ സിറ്റി പോലീസ് കമ്മിഷണര്‍ പി.നിധിന്‍ രാജ് ഉദ്‌ഘാടനം ചെയ്തു. ഹോട്ടല്‍ ബിനാലെ ഇന്റര്‍ നാഷണല്‍ എംഡി സിദ്ധിക്ക് പാറേത്ത് മുഖ്യാതിഥിയായി.
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി സംസാരിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറര്‍ കെ.സതീശന്‍ നന്ദിയും പറഞ്ഞു.