ചേലേരി :- ഡൗൺ സിൻഡ്രോം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കൊച്ചി റീജിയണൽ സെന്ററിൽ വെച്ച് നടന്ന നാഷണൽ ഗെയിംസിൽ 50 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും, സോഫ്റ്റ് ബോൾ ത്രോ ഇനത്തിൽ രണ്ടാം സ്ഥാനവും സിൽവർ മെഡലും നേടി കാശിനാഥ്.
നൂഞ്ഞേരി മുണ്ടേരിക്കടവിലെ തിരുവാതിര ഹൗസിൽ അർജുന്റെയും നവ്യയുടെയും മകനാണ് കാശിനാഥ്.