നണിയൂർ നമ്പ്രം :- 34-ാമത് ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് കിരീടം നേടിയ കേരള ടീമിന്റെ സച്ചിൻ സുനിലിനെ നണിയൂർ നമ്പ്രം വിദ്യാപോഷിണി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഫെബ്രുവരി 12 ബുധനാഴ്ച അനുമോദിക്കും.
വൈകുന്നേരം 6 മണിക്ക് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി ശ്രീജിനി അനുമോദനം നൽകും. വി.ടി നാരായണൻ അധ്യക്ഷത വഹിക്കും.