മുണ്ടേരി :- നവീകരിച്ച മുണ്ടേരി ബിലാൽ മസ്ജിദ് ഉദ്ഘാടനവും മതപ്രഭാഷണവും ദുആ മജ്ലിസും ഫെബ്രുവരി 26,27 തീയതികളിൽ നടക്കും.
ഫെബ്രുവരി 26 ബുധനാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം നടക്കും. നാലകത്ത് റസാഖ് ഫൈസി മണ്ണാർക്കാട് മതപ്രഭാഷണം നടത്തും.
ഫെബ്രുവരി 27 വ്യാഴാഴ്ച അസർ നിസ്കാര നേതൃത്വവും സമ്മേളന ഉദ്ഘാടനവും പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. അസർ നിസ്കാരാനന്തരം യഹ്‌യ ബാഖവി പുഴക്കരയും , മഗ്‌രിബ് നിസ്കാരാനന്തരം ആലിക്കുഞ്ഞി അമാനി മയ്യിലും മതപ്രഭാഷണം നടത്തും. ഇശാ നിസ്കാരാനന്തരം പ്രഭാഷണവും ദുആ മജ്ലിസ് നേതൃത്വവും സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര നിർവ്വഹിക്കും.