ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി ഷുഹൈബ് അനുസ്മരണം നടത്തി


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  ഷുഹൈബിൻ്റെ ഏഴാം രക്തസാക്ഷി ദിനത്തിനോടനുബന്ധിച്ച് അനുസ്മരണം നടത്തി. കോറളായി പാലത്തിന് സമീപത്ത് വെച്ച് അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. 

കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീജേഷ് കൊയിലേരിയൻ, എൻ.പി അസൈനാർ, എ.ജയേഷ്, കെ.നൗഷാദ്, പി.പി മൂസ്സാൻ എന്നിവർ സംസാരിച്ചു. കെ.പി മുഹസിൻ, ഇ.സുനിൽകുമാർ, ആർ.പി കമാൽ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post