മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2024 -25 വാർഷികപദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രീത, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം.ഭരതൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.വി അനിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ വി.എം ധന്യ സ്വാഗതം പറഞ്ഞു.