കൊളച്ചേരി :- കേരള അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആയി നിയമനം ലഭിച്ച കെ.മിഥുനെ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കൊളച്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ ചേലേരി ഉപഹാരം കൈമാറി. യുത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി റൈജു പി.വി , ശ്രീജേഷ് , കിരൺ പെരുമാച്ചേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.