മയ്യിൽ :- ദേശീയ ഗെയിംസിൽ ചാമ്പ്യൻമാരായ കേരള ഫുട്ബാൾ ടീമിലെ സച്ചിൻ സുനിലിനെ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. KPCC മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉപഹാരം നൽകി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ DCC ജനറൽ സെക്രട്ടറിമാരായ കെ.പി സാജു, കെ.സി ഗണേശൻ, DCC അംഗം കെ.എം ശിവദാസൻ, ദാമോദരൻ കൊയിലേര്യൻ, സി.എച്ച് മൊയ്തീൻകുട്ടി, യൂസഫ് പാലക്കൽ, വി.പത്മനാഭൻ, കെ.അഭിജിത്ത്, പി.പി മമ്മു, എ.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.