മയ്യിൽ :- ബ്രഹ്മാകുമാരിസ് മയ്യിലിന്റെ നേതൃത്വത്തിൽ ശിവരാത്രിയോടനുബന്ധിച്ച് വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സഹസ്ര ജ്യോതിർലിംഗ ദർശനവും രാജയോഗ ചിത്ര പ്രദർശനവും സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തിമാർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ അരവിന്ദാക്ഷൻ മാസ്റ്റർ പ്രഭാഷണം നടത്തി. സഹസ്ര ജ്യോതിർലിംഗ ദർശനവും രാജയോഗ ചിത്ര പ്രദർശനവും ശിവരാത്രി വരെ ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് ക്ഷേത്രം ട്രസ്റ്റി ദാമോദരൻ നമ്പുതിരിപ്പാടിന്റെ നേതൃത്വത്തിൽ ക്ഷേത്രം മേൽ ശാന്തിമാരായ മഹാസേനൻ നമ്പൂതിരി, അശോകൻ നമ്പൂതിരി അനീഷ് നമ്പൂതിരി, കഴകം സതീശൻ നമ്പീശൻ, നാരായണ മാരാർ, ശ്രീജിത്ത് മാരാർ, ബാലകൃഷ്ണൻ മാരാർ, കാർത്യായനി വാരസ്യാർ, ക്ഷേത്രം ഓഫീസ് സ്റ്റാഫുകളായ പ്രദീപൻ, പ്രതീഷ്, സെക്യൂരിറ്റി സ്റ്റാഫ് പ്രദീപൻ, രാജേഷ്, അന്നദാനത്തിന്റെ സേവനത്തിൽ ചുമതല വഹിക്കുന്ന പുഷ്പവല്ലി, സരോജിനി, ശ്രീ ജനാർദ്ദനൻ എന്നിവരെ ആദരിച്ചു.
അമ്പലപ്പുഴ അരവിന്ദാക്ഷൻ മാസ്റ്റർ, ബ്രഹ്മാകുമാരിസ് കണ്ണൂർ ഡിസ്ട്രിക്റ്റ് ഇൻചാർജ് ബി.കെ സബിത, ബി.കെ പ്രിയ, ബി.കെ ശാന്തി, ബി.കെ ഗ്രീഷ്മ, ബി.കെ മിനി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.