ചേലേരി :- നൂഞ്ഞേരി കോളനി നിവാസികൾ അനുഭവിക്കുന്ന കടുത്ത കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് എക്സിക്യൂട്ടീവ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കോളനിയിലെ തകർന്ന് കിടക്കുന്ന രണ്ട് കിണറുകൾ നന്നാക്കാത്തത് കാരണവും നാല് മാസമായി സമീപ പ്രദേശത്ത് നിന്നുള്ള പമ്പിങ് സംവിധാനത്തിന്റെ മോട്ടോർ തകരാറിലായതിനാൽ ജലവിതരണം നിലച്ചതും ജലമിഷൻ പദ്ധതിയുടെ ഭാഗമായ ജലവിതരണം നിലച്ചതും കാരണം കഴിഞ്ഞ കുറച്ച് ദിവങ്ങളായി നൂഞ്ഞേരി കോളനിവാസികൾ പ്രാഥമിക ആവശ്യത്തിനു പോലും വെള്ളം ലഭിക്കാതെ ദുരിതത്തിലാണ്.
യോഗത്തിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് നിഷ്താർ കെ.കെ അധ്യക്ഷത വഹിച്ചു. നൂറുദ്ധീൻ പി.വി, അനീഷ് പാലച്ചാൽ, ടി.പി മുഹമ്മദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് എം.വി സ്വാഗതവും അസ്‌ലം എ.വി നന്ദിയും പറഞ്ഞു.
കഴിഞ്ഞവർഷം നൂഞ്ഞേരി കോളനിയിലെ തകർന്ന് കിടക്കുന്ന കിണറുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുകയും പ്രസിഡന്റിന് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.