CPIM മയ്യില്‍ ഏരിയാ കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥ ഫെബ്രുവരി 20 മുതൽ 23 വരെ ; സംഘാടകസമിതി രൂപീകരിച്ചു


മയ്യിൽ :- കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനും , കേന്ദ്രബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിര്‍ദ്ദിഷ്ട യു.ജി.സി ചട്ടഭേദഗതിക്കുമെതിരെ ഫെബ്രുവരി 25ന് നടക്കുന്ന കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം CPIM മയ്യില്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏരിയാ കാല്‍നട പ്രചരണ ജാഥ ഫെബ്രുവരി 20 മുതൽ 23 വരെ നടക്കും. ഉദ്ഘാടനം ഫെബ്രുവരി 20 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് ചെറുവത്തലമൊട്ടയില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റിയംഗം ടി.ഷബ്ന ജാഥ ലീഡറാകും 

ജാഥാ ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും മയ്യില്‍ ഏരിയാ സെക്രട്ടറിയുമായ എന്‍.അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കുതിരയോടന്‍ രാജന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി പി.ദിവാകരന്‍ സ്വഗതം പറഞ്ഞു. 

ഭാരവാഹികള്‍

ചെയര്‍മാന്‍ - പി.ദിവാകരന്‍

കണ്‍വീനര്‍ - പി.സജിത്ത് കുമാര്‍





Previous Post Next Post