കണ്ണൂർ :- വ്യാജ ജിഎസ്ടി ഐഡി ഉണ്ടാക്കി 42.36 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണോത്തുംചാലിലെ ഫാ സെറ്റ് എന്ന സ്‌ഥാപനത്തിലെ അക്കൗണ്ടന്റ് മലപ്പട്ടത്തിലെ കെ.ഗിരീഷിനെതിരെ ടൗൺ പോലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ പാർട്‌നർ ടൗൺ പോലീസിൽ നൽകിയ പരാതിയിലാണ് കേസ്. 2021-24 കാലയളവിൽ സ്ഥാപനത്തിലേക്കു സാധനങ്ങൾ നൽകുന്നവർക്കും കെട്ടിട ഉടമയ്ക്കും കൊടുക്കാനാണെന്ന് പറഞ്ഞാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.
ബാങ്ക് മുഖേന കൊടുക്കേണ്ട തുകയായതിനാൽ പാർട്ണറുടെ ഫോണിലേക്ക് വന്ന ഒടിപി അടക്കം കൈക്കലാക്കി പണം തട്ടിയെന്നാണു പരാതി. ഇങ്ങനെ 42,36,482 രൂപ സ്വന്തം അക്കൗണ്ടിലേക്ക് പ്രതി മാറ്റിയതായും ഇതിനായി സ്‌ഥാപനത്തിലെ കംപ്യൂട്ടറിലടക്കം കൃത്രിമം നടത്തി വ്യാജ ജിഎസ്‌ടി ഐഡിയും രേഖകളും ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.