ഇരിക്കൂർ :- പട്ടന്നൂർ സ്വദേശി മനോഹരന്റെ ചികിത്സാ സഹായനിധിയിലേക്ക് KPCHS പട്ടാന്നൂർ 1974 -75 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ 'സ്മൃതിപഥം' 25,000 രൂപ കൈമാറി.
പട്ടാന്നൂർ കൊളപ്പായിലെ പട്ടാന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ വെച്ച് "സ്മൃതിപഥം" SSLC ബാച്ച് ഭാരവാഹികളായ പി.മുകുന്ദൻ, സി.പി മോഹനൻ , രാധാകൃഷ്ണൻ ടി.വി എന്നിവർ ചേർന്ന് ചികിത്സാ കമ്മിറ്റി ഭാരവാഹികളായ കെ.കെ കുഞ്ഞിക്കണ്ണൻ, കെ.സി മനോജ് എന്നിവർക്ക് ചെക്ക് കൈമാറി.