LSS, USS മാതൃകാ പരീക്ഷകൾ നാളെ


കണ്ണൂർ :- കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ്. മാതൃകാ പരീക്ഷ ജില്ലയിൽ ശനിയാഴ്ച നടക്കും. 24 കേന്ദ്രങ്ങളിലായി 18,000-ലധികം കുട്ടികൾ പരീക്ഷയെഴുതും. 

തളിപ്പറമ്പിൽ സജീവ് ജോസഫ് എം.എൽ.എ, ഇരിട്ടിയിൽ സണ്ണി ജോസഫ് എം.എൽ.എ, കണ്ണൂരിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര, പാനൂരിൽ മുനിസിപ്പൽ ചെയർ പേഴ്സൺ കെ.പി ഹാഷിം, ഇരിക്കൂറിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ എന്നിവർ ഉദ്ഘാടനം ചെയ്യും. 

ഫോൺ : 9496834841.

Previous Post Next Post