തിരുവനന്തപുരം :- എസ് എഫ് ഐക്ക് പുതിയ നേതൃത്വം. കണ്ണൂരിൽ നിന്നുള്ള പി.എസ് സഞ്ചീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴയിൽ നിന്നുള്ള എം.ശിവപ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. പി എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി.എസ് സഞ്ജീവ്. എം.ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.