പള്ളിപ്പറമ്പ്:-കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും ഫാർമസിസ്റ്റ് വിഭാഗത്തിൽ ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് റിയാസ് ഖാദർ കുഞ്ഞി കെ പുളിക്കലിനെ SKSSF, SYS പള്ളിപ്പറമ്പ് ശാഖ ഹിദായതുസ്വിബ് യാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വെച്ച് ആദരിച്ചു.ശാഖ സെക്രട്ടറി മുത്തലിബ് ഹുദവി, ട്രഷറർ ഇസ്മാഈൽ ഖാസിമി, താജുദ്ദീൻ വാഫി, റാഫി പുറവൂർ, മുസ്തഫ എം വി തുടങ്ങിയവർ സംബന്ധിച്ചു.