SSF കൊളച്ചേരി സെക്ടർ എക്‌സലൻസി ടെസ്റ്റ്‌ സംഘടിപ്പിച്ചു


കൊളച്ചേരി :- വിസ്‌ഡം എജുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(WEFI) സംഘടിപ്പിക്കുന്ന എക്സലൻസി ടെസ്റ്റ് കൊളച്ചേരി സെക്ടറിൽ പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂളിൽ വെച്ച് നടന്നു. 

SSLC, പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എക്സാം മോട്ടിവേഷൻ ക്ലാസിന് നേതൃത്വം ബഷീർ മാസ്റ്റർ നൽകി. എക്സാം ഓറിയന്റഡ് വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സബ്ജറ്റ് എക്സ്പോ സംഘടിപ്പിച്ചു. ശേഷം പരീക്ഷാർത്ഥികൾക്കായി സ്പോട്ട് ക്വിസ് നടന്നു.






Previous Post Next Post