സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു ; ജനുവരി മുതൽ മാർച്ച് വരെ കേരളത്തിൽ 13,351 രോഗികൾ


തിരുവനന്തപുരം :- സംസ്ഥാനത്ത് മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ചൂടു കൂടിയതോടെയാണു രോഗം പടരുന്നത്. ഈ മാസം ഇതുവരെ 880 പേർക്കു രോഗം സ്ഥിരീകരിച്ചു. ജനുവരി മുതൽ മാർച്ച് 5 വരെ 13,351 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കുട്ടികളിലാണു രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കുന്നുണ്ട്. 

സൗജന്യ വാക്സീൻ ലഭ്യമല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളിൽ നിന്നാണ് കുത്തിവയ്പ‌് എടുക്കുന്നത്. 600 രൂപ മുതൽ 800 രൂപ വരെയാണു വില. കേന്ദ്ര വാക്സീൻ പ്രോഗ്രാമിൽ എംഎംആർ വാക്സിൻ വിതരണം നിർത്തലാക്കിയതോടെയാണ് സൗജന്യ വാക്സീൻ വിതരണം നിലച്ചത്. ഉമിനീരിൽ ഉണ്ടാകുന്ന വൈറസ് ബാധയാണു മുണ്ടിനീരിനു കാരണം. സ്രവങ്ങളിലൂടെ അസുഖം പകരും.

Previous Post Next Post