കണ്ണൂർ :- കഴിഞ്ഞ ഒരുവർഷത്തിനിടെ ജില്ലയിൽ കൊപ്ര വില ഇരട്ടിയായി. ക്വിന്റലിന് 18,000 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 2024 ഏപ്രിൽ 16-ന് 9,000 രൂപയായിരുന്നു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വിഭാഗം അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വില. 2024 ഒക്ടോബർ, നവംബർ മാസങ്ങളിൽ വിലയിൽ നേരിയ ഇടിവ് വന്നതൊഴിച്ചാൽ ബാക്കിയുള്ള ആഴ്ചകളിലെല്ലാം വില ഉയർന്നെങ്കിലും ആഭ്യന്തര ഉത്പാദനത്തിൽ വലിയ ഇടി വുണ്ടായത് കർഷകരെ വിഷമിപ്പിക്കുകയാണ്.
കൂലിയുടെയും വളത്തിന്റെയും വില വർധന, രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയകാരണങ്ങളാൽ തെങ്ങുകൃഷി കുറയുകയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.വർഷംതോറും ഉത്പാദനം കുറയുകയാണ്. റെക്കോഡ് വില ഒറ്റയടിക്ക് താഴോട്ടുവരാനും ഇടയുണ്ടെന്ന് അദ്ദേഹം പറയുന്നു. ജില്ലയിൽ ഏറ്റവും കൂടൂതൽ തെങ്ങാണ്. കൃഷി 9619.05 ഹെക്ടറിൽ തെങ്ങ് തലയുയർത്തി നിലക്കുമ്പോൾ 1828.75 ഹെക്ടറിൽ മാത്രമാണ് കവുങ്ങുള്ളത്. നെല്ല് 1830.12