ഇരിക്കൂർ :- മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ 2 മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാരപൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. ഏപ്രിൽ 10 ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം.
ഏപ്രിൽ 2 മുതൽ 9 വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവതസപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. ഏപ്രിൽ 2 ന് വൈകുന്നേരം 5.30 ന് ആചാര്യവരണം തുടർന്ന് മാഹാത്മ്യവർണന എന്നിവയും ഏപ്രിൽ 3 മൂന്ന് മുതൽ 9 വരെ പാരായണവും പ്രഭാഷണവുമുണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം ഏപ്രിൽ 10 ന് സമാപിക്കും.