കണ്ണൂർ - മുംബൈ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചു


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. രാത്രി 10.30-ന് മുംബൈയിൽ നിന്ന് പുറപ്പെ ട്ട് 12.30-ന് കണ്ണൂരിലെത്തും. 1.20-ന് കണ്ണൂരിൽ നിന്ന് തിരിച്ച് 3.10-ന് മുംബൈയിൽ എത്തിച്ചേരും. 

3800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കണ്ണൂർ -മുംബൈ സെക്ടറിൽ ഇൻഡിഗോ പ്രതിദിന സർവീസ് നടത്തുന്നുണ്ട്. മാർച്ച് 30-ന് തുടങ്ങിയ വേനൽക്കാല ഷെഡ്യൂളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ 23 ശതമാനം വർധനയുണ്ടാകും.

Previous Post Next Post