മയ്യിൽ :- ചെറുപഴശ്ശിയിലെ ചോലോറത്താഴെ പുതിയ ഭഗവതി തിറ മാർച്ച് 7, 8,തീയതികളിൽ നടക്കും. തിറയാഘോഷക്കമ്മറ്റിക്കും പ്രദേശത്തെ പ്രതീക്ഷാ കലാകേന്ദ്രത്തിനും വേണ്ടി നാട്ടുകാരുടെ സഹകരണത്തോടെ പൂർത്തിയാക്കിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാർച്ച് 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഫോക്ക്ലോർ അക്കാദമിയുടെ മുൻ സെക്രട്ടറി എം.പ്രദീപ് കുമാർ നിർവ്വഹിക്കും.
ഉദ്ഘാടന പരിപാടിക്കു ശേഷം മുൻകാല ദേവനർത്തകരായ കെ.സി കുഞ്ഞിരാമപ്പെരുവണ്ണാൻ, ഭാസ്കരൻ വെളിച്ചപ്പാടൻ, കുഞ്ഞിരാമൻ വെളിച്ചപ്പാടൻ എന്നിവരെ ആദരിക്കും. സത്യൻ കണ്ണപുരത്തിൻ്റെ നേതൃത്വത്തിൽ നാടൻപാട്ടുകളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും. കെട്ടിട നിർമ്മാണത്തിന് കമ്മറ്റി ഭാരവാഹികളായ കെ.സത്യൻ, പി.സി കൃഷ്ണൻ, ടി.പ്രദീപൻ, ഇ.എം രാജീവൻ, വി.സി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.