മയ്യിൽ :- കാസർഗോഡ് ചീമേനിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 2 തവണയും കത്താ മത്സരത്തിലും ഫൈറ്റിംഗ് മത്സരത്തിലും സ്വർണ്ണ മെഡൽവെള്ളി മെഡൽ കരസ്ഥമാക്കിയ എം.അനശ്വറിനെ CPIM വേളം തെക്ക് ബ്രാഞ്ച് അനുമോദിച്ചു.
ഏരിയ കമ്മറ്റി അംഗം രനിൽ നമ്പ്രം ഉപഹാരം നൽകി. കെ.നാരായണൻ അധ്യക്ഷത വഹിച്ചു. പി.കെ ഗോപാലകൃഷ്ണൻമാസ്റ്റർ, സി.ലക്ഷ്മണൻ, സി.സി രാമചന്ദ്രൻ, എ.സുനിൽ കുമാർ, എം.പി മധുസൂദനൻ, വി.പി രതി, എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.കെ കൃഷ്ണൻ സ്വാഗതവും എം.അനശ്വർ നന്ദിയും പറഞ്ഞു.