മഖി ശഹീദ് ആണ്ട്നേര്‍ച്ച മാർച്ച് 7 ന്


ചേലേരി :- എല്ലാവര്‍ഷവും റമദാന്‍ ആറിന് സംഘടിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ മഖി ശഹീദ് ആണ്ടുനേര്‍ച്ച ചേലേരി കായച്ചിറ മഖി ശഹീദ് നഗറില്‍ 2025 മാർച്ച് 7 വെള്ളിയാഴ്ച നടക്കും. 

രാവിലെ 7 മണിക്ക്‌ കമ്പില്‍ മഖി ശഹീദ് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഉച്ചക്ക് 2 മണിക്ക്‌ ബദ്ര്‍ മൗലൂദ്, മങ്കൂസ് മൗലൂദ്, ഖത്മുല്‍ ഖുര്‍ആന്‍ എന്നിവ നടക്കും. 2.30 മുതല്‍ 3.30 വരെ അന്നദാനവും ഉണ്ടായിരിക്കും. ഇഫ്താറോടു കൂടി ആണ്ട് നേര്‍ച്ച സമാപിക്കും.

Previous Post Next Post