പ്രകൃതി ദുരന്തത്തിൽ അകപ്പെടുന്ന വളർത്തുമൃഗങ്ങൾക്ക് സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു ; പുനരധിവാസത്തിനായി 79 ലക്ഷം രൂപ


വയനാട് :- പ്രകൃതി ദുരന്തത്തിൽ അകപ്പെടുന്ന വളർത്തുമൃഗങ്ങൾക്കായി സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. വയനാട് കോട്ടത്തറയിൽ ആണ് ആദ്യ സംരക്ഷണ കേന്ദ്രം ഒരുക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കോട്ടത്തറ ഗ്രാമപഞ്ചായത്ത്, ഹ്യൂമൻ സൊസൈറ്റി ഇൻറർനാഷണൽ ഇന്ത്യ എന്നിവർ സഹകരിച്ചാണ് സംരക്ഷണകേന്ദ്രം ഒരുക്കുന്നത്. 

പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതിയായി. ഇതിനായി 69 ലക്ഷം രൂപ ഹ്യൂമൻ സൊസൈറ്റി ഇൻറർനാഷണൽ ഇന്ത്യ നൽകും.10 ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും വിനിയോഗിക്കും. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അടക്കമുള്ള സാഹചര്യങ്ങൾ മുൻനിർത്തിയാണ് നടപടി. 

Previous Post Next Post