CPIM ചേലേരി ലോക്കൽ കമ്മിറ്റി ലഹരിവിരുദ്ധ പദയാത്രയും ബഹുജന സംഗമവും നടത്തി


ചേലേരി :- 'വേണ്ട ലഹരിയും ഹിംസയും' എന്ന മുദ്രാവക്യമുയർത്തി CPIM ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ബഹുജന സംഗമവും നടത്തി. ചേലേരി മുക്കിൽ നിന്നും പദയാത്ര ആരംഭിച്ചു. 

ചേലേരി യു.പി സ്കൂളിന് സമീപം ചേർന്ന ബഹുജന സംഗമം CPIM കണ്ണൂർ ജില്ല കമ്മിറ്റി അംഗം എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ടി ചന്ദ്രൻ, കെ.വി പവിത്രൻ എന്നിവർ സംസാരിച്ചു. കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു. 




Previous Post Next Post