മയ്യിൽ :- മയ്യിൽ മാണിക്കോത്ത് തറവാട് തിറ മഹോത്സവം മാർച്ച് 9,10 തീയ്യതികളിൽ നടക്കും. മാർച്ച് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വെളിച്ചപ്പാടിന്റെ എഴുന്നള്ളത്ത്, രാത്രി 8 മണിക്ക് പ്രസാദസദ്യ, 9 മണിക്ക് തോറ്റങ്ങൾ.
മാർച്ച് 10 ന് പുലർച്ചെ 2 മണിക്ക് വീരൻ, തുടർന്ന് വീരാളിതെയ്യം. 5 മണിക്ക് മേലേരി കയ്യേൽക്കൽ, തുടർന്ന് പുതിയഭഗവതി തെയ്യം. രാവിലെ 7 മണിക്ക് ഭദ്രകാളിയുടെ പുറപ്പാട്.