കുറ്റ്യാട്ടൂർ :- ആശാവർക്കർ മാരുടെ സമരം ഒത്തു തീർപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സമരം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ വിനോദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടിവ് മെമ്പർ കെ.എം ശിവദാസൻ, ഒ.കെ പ്രസാദ്, വി.പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഷിജു ആലക്കാടൻ സ്വാഗതവും എൻ.കെ മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.