മയ്യിൽ :- തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ‘അവധിക്കാലത്ത് എത്ര പുസ്‌തകം വായിക്കും’ വായനാചലഞ്ചിന്റെ മൂന്നാംപതിപ്പിന് ഇന്ന് മാർച്ച് 29 ശനിയാഴ്ച തുടക്കമാവും. ചലഞ്ചിന്റെ ഭാഗമായുള്ള കുട്ടികളുടെ സംഗമം വൈകുന്നേരം 3 മണിക്ക് ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം വി.എം വിമല ഉദ്‌ഘാടനം ചെയ്യും.
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ക്രിയേറ്റീവ് ഹോമിലെ ഇലാൻ ഫൈറൂസ്, ആർ ശിവദ, അമൻ എൽ ബിനോയ് എന്നിവർ അതിഥികളാവും. മധ്യവേനലവധിക്കാലത്ത് സ്വയം ചാലഞ്ച് ചെയ്‌ത് മുപ്പത്, അമ്പത്, എഴുപത് പുസ്‌തകങ്ങൾ വായിച്ച് ചലഞ്ചിന്റെ ഭാഗമാകാം. എഴുപത് പുസ്‌തകം വായിച്ച് വായനാകുറിപ്പോ ചിത്രീകരണമോ വീഡിയോയോ കൈമാറുന്നവർക്ക് ഒരു ദിവസത്തെ വിനോദയാത്രയാണ് സമ്മാനം.
ഫോൺ : 9400676183.