കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ സംഘടിപ്പിക്കുന്ന ഗീതാജ്ഞാന യജ്ഞത്തിന് നാളെ തുടക്കമാകും


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനൊന്നാമത്  സമ്പൂർണ്ണ ശ്രീമദ് ഭഗവദ് ഗീതാജ്ഞാനയജ്ഞം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ നടക്കും. 

മാർച്ച് 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം നിർവ്വഹിക്കും. പത്തനംതിട്ട ഋഷി സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭ നിഷ്ഠ, ചിന്മയമിഷനിലെ സ്വാമി അഭേദാനന്ദ, സ്വാമി വിശ്വാനന്ദ തുടങ്ങിയ വിവിധ സന്യാസിവര്യൻമാർ പങ്കെടുക്കും. മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി പൂജാദി കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.

Previous Post Next Post