തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിൽ പെൺവായന സംഗമത്തിന് തുടക്കമായി


മയ്യിൽ :- അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം കണ്ണൂർ നെഹ്‌റുയുവകേന്ദ്രയുടെ സഹകരണത്തോടെ ‘പെൺവായനാ സംഗമം’ആരംഭിച്ചു. ലൈബ്രറി സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന പെൺവായനാചലഞ്ച്‌ സീസൺ -2  ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം.വി ഓമന ഉദ്‌ഘാടനം ചെയ്‌തു. 

2026 ഫെബ്രുവരി 28ന്‌ സമാപിക്കുന്ന പെൺവായനാചലഞ്ചിൽ കണ്ണൂർ ജില്ലയിലുള്ള വനിതകൾക്ക്‌ പങ്കാളികളാവാം. അമ്പത്‌ പുസ്‌തകങ്ങൾ വായിച്ച്‌ അമ്പത്‌ വായനാക്കുറിപ്പുകൾ പൂർത്തിയാക്കുന്നവർക്ക്‌ വിനോദയാത്രയാണ്‌ സമ്മാനമായി ലഭിക്കുക. മികച്ച വായനാകുറിപ്പുകൾക്ക്‌ എല്ലാ മാസവും സമ്മാനമുണ്ട്‌.

കെ.കെ റിഷ്‌ന വനിതാദിന സന്ദേശം നൽകി. കെ.സി വാസന്തി അധ്യക്ഷയായി. എം.വി പ്രശാന്തി, കെ.ശ്രുതിമോൾ, കെ.വി ഗീത, മിഷ ജയപാൽ, പ്രീത ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ടി.വി ബിന്ദു സ്വാഗതം പറഞ്ഞു.



 

Previous Post Next Post