നാറാത്ത് :- നാറാത്ത് ടി സി ഗേറ്റിൽ വൻ ലഹരി വേട്ട. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അര കിലോയോളം ഹൈബ്രിഡ് കഞ്ചാവും എൽ എസ് ഡി സ്റ്റാമ്പുമാണ് പിടികൂടിയത്.
നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ്, പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ് എന്നിവരാണ് ലഹരി ഉത്പന്നങ്ങളുമായി അറസ്റ്റിലായത് . ഒരു വീട് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാട് നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവും എൽ എസ് ഡി സ്റ്റാമ്പും കണ്ടെത്തിയത്. കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവിൻ്റെ നേതൃത്വത്തിലായിരുന്നു ലഹരി വേട്ട.