മയ്യിൽ-കാട്ടാമ്പള്ളി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

 


മയ്യിൽ :-വിദ്യാർഥികളെ ബസ്സിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരെ നാട്ടുകാർ മർദിച്ചുവെന്ന് ആരോപിച്ച് മയ്യിൽ-കാട്ടാമ്പള്ളി റൂട്ടിൽ വെള്ളിയാഴ്ച രാവിലെ മുതൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കും.

വ്യാഴാഴ്ച വൈകിട്ട് നാലോടെ മുമ്മൂസ് ബസ് ജീവനക്കാരും പാവന്നൂർ മൊട്ട ഐ ടി എം കോളേജ് വിദ്യാർഥികളും തമ്മിൽ ഉണ്ടായ വാക്‌തർക്കത്തെ തുടർന്നാണ് സംഭവം.

പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ ഏഴുതാൻ പ്രയാസം നേരിടുന്നവർക്ക് വാഹന സൗകര്യം ഒരുക്കുമെന്ന് ഡി വൈ എഫ് ഐ, എസ് എഫ് ഐ ഭാരവാഹികൾ അറിയിച്ചു.

സഹായത്തിന് ബന്ധപ്പെടുക ഫോൺ: 9995 024 907, 9947 096 452, 9562 825 242, 7025 248 608, 7994 493 329

Previous Post Next Post