കൊളച്ചേരി : -സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കൊളച്ചേരി പഞ്ചായത്ത് തലത്തിൽ *ലഹരി വിരുദ്ധ കൂട്ടായ്മ* രൂപീകരണം മാർച്ച് 14ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടക്കും. പരിപാടിയിൽ ജന പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, മത സംഘടന പ്രതിനിധികൾ, ക്ലബ്ബുകൾ, സാംസ്‌കാരിക സംഘടന പ്രതിനിധികൾ എന്നിവരെയും പങ്കെടുപ്പിക്കും.
ലഹരി ഉപയോഗം ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാത അനുഭവത്തിന്റെ മരവിപ്പിലാണ് കേരളം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർലഹരി സംഘത്തിൽപ്പെട്ട ഭീകരമായ വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്.ക്യാമ്പസുകളെ ലക്ഷ്യമാക്കി ലഹരി മാഫിയ പിടിമുറുക്കുമ്പോൾ
സമൂഹം ഒന്നിച്ചു നിന്ന് പ്രതിരോധം തീർത്തില്ലെങ്കിൽ അനേകം വിദ്യാർത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെടാൻ ഇടവരുന്നത്. നിരന്തരമായ ബോധവൽക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം.ഇതിനു വേണ്ടിയാണ് ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിക്കുന്നത്.ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി കവലകളിൽ പ്രത്യേക പോസ്റ്റർ പ്രചരണം നടത്തുവാനും, ശാഖകളിൽ ഹൗസ് ക്യാമ്പയിൻ, ബോധവൽക്കരണ ലഘുലേഖ വിതരണവും നടത്തുവാനും തീരുമാനിച്ചു
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർപാമ്പുരുത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതം പറഞ്ഞു. അന്തായി ചേലേരി, ഇസ്മായിൽ കായച്ചിറ, അബ്ദു പന്നിയങ്കണ്ടി, കെ സി മുഹമ്മദ് കുഞ്ഞി, നിയാസ് കമ്പിൽ സംസാരിച്ചു