പഴയങ്ങാടി :- മരുന്നുകടയിൽ നിന്ന് മരുന്ന് മാറി നൽകിയതിനെത്തുടർന്ന് അഞ്ചുദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എട്ടുമാസം പ്രായമുള്ള കുട്ടി ആസ്പത്രി വിട്ടു. വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടിയെ വീട്ടിലെത്തിച്ചു. 20 ദിവസത്തോളം കുട്ടിയെ അണു ബാധയേൽക്കാതെ ശ്രദ്ധാപൂർവം പരിചരിക്കണമെന്ന ഡോക്ടറുടെ നിർദേശത്തോടെയാണ് വീട്ടിലേക്ക് വിട്ടത്. രണ്ടുദിവസം കഴിഞ്ഞ് ആസ്പത്രിയിൽ പരിശോധനയ്ക്കായി പോകണം.
പനിയെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് പഴയങ്ങാടിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊരു മരുന്ന് പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽ ഷോ പ്പിൽനിന്ന് നൽകിയെന്നായിരുന്നു പരാതി.കൊടുത്ത മരുന്ന് കഴിച്ച കു ട്ടിക്ക് ക്ഷീണമനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ഡോക്ടറുടെ യടുത്ത് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് മരുന്ന് മാറിയത് മനസ്സിലായത്. കുട്ടിയുടെ കരളിന് അസുഖം ബാധിച്ചെന്ന നിഗ മനത്തിലാണ് ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടക്കത്തിൽ വലിയ സങ്കീർ ണഘട്ടത്തിലായിരുന്നുവെങ്കിലും തിങ്കളാഴ്ച മുതൽ നൽകിയ ചികിത്സയിൽ പുരോഗതി കണ്ടു ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിൻ്റെ എട്ടുമാസം പ്രായമുള്ള മകനാണ് ചികിത്സ തേടിയത്. ഇവർ ഇപ്പോൾ വെങ്ങരയി ലാണ് താമസം.