ഇനി ട്രെയിനിന്റെ കടകട ശബ്ദവും ചാഞ്ചാട്ടവുമില്ല ; റെയിൽവേ പാളം രാകിമിനുക്കുന്നു


കണ്ണൂർ :- ഇനി കടകട ശബ്ദവും ചാഞ്ചാട്ടവുമില്ലാതെ മിനുക്കിയ പാളത്തിലൂടെ വണ്ടിൻ്റെ മൂളലുമായി തീവണ്ടികൾ കുതിക്കുകയാണ്. കേരളത്തിലാദ്യമായി റെയിൽപ്പാളം ഗ്രൈൻഡിങ് മെഷീൻ (ആർജി എം) ഉപയോഗിച്ച് ഉരച്ച് മിനുക്കി യതിന് ശേഷമാണ് ഈ മാറ്റം. തീ വണ്ടി ഓട്ടത്തിൽ പാളത്തിന് തേ യ്മാനം സംഭവിക്കും. പാളത്തിൻ്റെ യഥാർഥ ഘടനയിൽനിന്ന് അൽ പ്പം മാറും. ഇത് പൂർവസ്ഥിതിയി ലാക്കാനാണ് റെയിൽ ഗ്രൈൻ ഡിങ് മെഷീൻ ഉപയോഗിക്കുന്ന ത്. പാലക്കാട് ഡിവിഷനിൽ രാ കിമിനുക്കൽ പൂർത്തിയായി. തിരുവനന്തപുരം ഡിവിഷനിലാണ് ഇപ്പോൾ പ്രവൃത്തി.

165 മീറ്റർ നീളമുള്ള ഇല ക്ട്രോണിക് സംവിധാനത്തോ ടുകൂടിയ മെഷീൻ വണ്ടിയാണി ത്. പാളത്തിലൂടെ ഓടിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഗ്രൈൻ ഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂടിൽ തീവരും. അത് കെടു ത്താൻ വെള്ളം തളിക്കുന്നതുംമെഷീനാണ്. 330 കോടിയാണ് മെഷീന്റെ ചെലവ്. അമേരിക്ക യിൽനിന്നാണ് ഇറക്കുമതി ചെ യ്തത്. ഡൽഹിയിലെ ഒരു കമ്പനി യാണ് റെയിൽവേക്കുവേണ്ടി പ്ര വൃത്തി ചെയ്യുന്നത്.കഴിഞ്ഞവർഷം കേരളത്തി ലെ ഒരു പാളത്തിലൂടെ ഓടിയ തീവണ്ടികളുടെ ഭാരം 19 ഗ്രോസ് മെട്രിക് ടൺ ആണ് (കോവിഡിന്റെ സമയത്ത് ഇത് 15 ഗ്രോസ് മെട്രിക് ടൺ ആയിരുന്നു) അടുത്ത വർഷം 25 ജിഎംടി ഭാരത്തി ലെത്തുമ്പോൾ ഗ്രൈൻഡിങ് മെഷീൻ വീണ്ടും പാളത്തിലെ ത്തും, രാകിമിനുക്കാൻ.

Previous Post Next Post