നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മാലോട്ടു വയലിൽ ഹരിത ജെ.എൽ.ജി നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 30 സെൻ്റ് സ്ഥലത്ത് ചീര , വെള്ളരി, കയ്പ, കുമ്പളം, കക്കിരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.
വൈസ് പ്രസിഡൻ്റ് ശ്യാമള അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മൈമൂനത്ത് കെ.എം, കൃഷി ഓഫീസർ അനുഷ അൻവർ, സുജാത , എന്നിവർ സംസാരിച്ചു. കർഷകർ ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.