ചേലേരി :- മാലിന്യമുക്ത നവകേരളംപദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരിമുക്ക് ശുചിത്വ ടൗണായി പ്രഖ്യാപിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി മെമ്പർമാരായ കെ.പി നാരായണൻ, ഇ.കെ അജിത, കെ.സി സീമ.എൻ സുമയ്യത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ.എം.കെ സുകുമാരൻ, ഷാഹുൽ ഹമീദ്, പി.സന്തോഷ്, ഇ.പി ഗോപാലകൃഷ്ണൻ, ഭാസ്കരൻ, യൂസഫ്, നിവേദിത, അശോകൻതുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ ഗീത വി.വി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എം.ബാബു നന്ദിയും പറഞ്ഞു.