നാറാത്ത് :- ലോക നാടക ദിനത്തിൽ നാടക രചയിതാവും സംവിധായകനുമായ പത്മൻ നാറാത്തിനെ കൊളച്ചേരി നാടക സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഇതുവരെയായി ഇദ്ദേഹം നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്.
നാറാത്ത് ഓണപ്പറമ്പിലെ നാരായണി ഭവനത്തിൽ നടന്ന ചടങ്ങിൽ ശ്രീധരൻ സംഘമിത്ര, ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, കൊളച്ചേരി നാടകസംഘം കൺവീനർ എ.കൃഷ്ണൻ, സംഘമിത്ര പ്രസിഡന്റ പി.സന്തോഷ് , എ.ഒ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.