പള്ളിപ്പറമ്പ് :- കോടിപ്പോയിൽ വാർഡിൽ സദ്ദാംമുക്ക് തട്ട്പറമ്പ് റോഡിൽ പൈപ്പ് ലൈൻ പൊട്ടിയിട്ട് ആഴ്ചകൾ പിന്നിടുന്നു. പൊട്ടിയ പൈപ്പിൽ നിന്നും തുടർച്ചയായി വെള്ളം പാഴായികൊണ്ടിരിക്കുകയാണ്.
നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമയില്ല. വേനൽ കടുക്കുമ്പോഴും ഇത്തരത്തിൽ വെള്ളം പാഴാക്കുകയാണ്. ഉടൻ പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.