കമ്പിൽ :-പന്ന്യങ്കണ്ടി സാന്ത്വനം സെൻ്റർ കമ്മിറ്റി നിർധനരായ കുടുംബത്തിന് നൽകിവരാറുള റമളാൻ കിറ്റ് ഈ വർഷം 70 കുടുംബത്തിന് നൽകും . വിതരണ ഉദ്ഘാടനവും പ്രാർത്ഥന സദസ്സും
പന്ന്യങ്കണ്ടി സാന്ത്വനം സെൻ്ററിൽ വെച്ച് നടന്ന പരിപാടിയിൽ അഹ്‌മദ് ഫിറോസ് സഅദി പ്രാർത്ഥന നടത്തി. പി എം അബൂബക്കർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നസീർ സഅദി (കമ്പിൽ സോൺ) ഉദ്ഘാടനം നിർവ്വഹിച്ചു. ശിഹാബ് സഅദി പ്രസംഗിച്ചു. കെ.എം.പി.അഷ്റഫ് മാസ്റ്റർ,എം കെ നൗഷാദ് , കരിയിൽ അബൂബക്കർ , നബീൽ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.