കൊളച്ചേരി:-പുണ്യമാസ പ്പിറവികണ്ടു വിശ്വാസികൾക്ക് ഇനി ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങൾ വിവിധ ഇടങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റമളാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
പുണ്യമാസത്തെ വരവേൽക്കാൻ ആഹ്ലാദ നിറവിൽ കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ . മാനവരാശിക്ക് മാർഗ്ഗദർശനമായി വിശുദ്ധ ഖുർആൻ ഇറങ്ങിയ മാസത്തെ അളവറ്റ സന്തോഷത്തോടെയാണ് മുസ്ലിംലോകം വരവേൽക്കുന്നത് അല്ലാഹുവിന്റെ പ്രീതി നേടുന്നതിന് ഉള്ള പരിശ്രമത്തിൽ ആയിരിക്കും ഇനിയുള്ള നാളുകളിൽ
മനസ്സും ശരീരവും നാഥനിൽ അർപ്പിച്ച് പ്രാർത്ഥനാനിരതമായ ജീവിതത്തിനുള്ള പരിശീലനമാണ് വിശ്വാസി വ്രതാനുഷ്ഠാനത്തിലൂടെ ആർജിക്കുന്നത് തറാവിഹ് നിസ്കാരം റമദാനിലെ പ്രത്യേകതയാണ് ഇസ്ലാമിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ബദർ യുദ്ധം നടന്നതും ആയിരം വർഷങ്ങളേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദറിന്റെ പുണ്യവും റമദാനിലാണ്.